മീന ഞങ്ങളുടെ പശുകുട്ടിയുടെ പേര് . ചുറു ചുറുക്കുള്ള നല്ല നാടൻ പശുകുട്ടി. ഇവളെ ചുറ്റിപറ്റിയാണ് ഞങ്ങളുടെ കൃഷിലോകം. അവൾ ചുരത്തുന്ന ഔഷധ മൂല്യമുള്ള നല്ല പാൽ കുടിച്ചു വളരുന്ന കുട്ടികൾ പിന്നെ ചാണകവും ഗോമൂത്രവും ചേർത്ത് നിര്മിച്ച പഞ്ചഗവ്യം ഉപയോഗിച്ചുള്ള ചിലവ് കുറഞ്ഞ സ്വാഭാവിക കൃഷി രീതിയിലൂടെ ഉല്പാദിപ്പിക്കുന്ന വിളവുകൾ ഭക്ഷിക്കുമ്പോൾ ലഭിക്കുന്ന ആരോഗ്യം. ഞങ്ങൾ സന്തുഷ്ടരാണ് !
മീന ഒരു നാടൻ പശുകുട്ടിയുടെ പേര് മാത്രം അല്ല. ഇത് ഒരു ജീവിതചര്യാണ്. പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് ആവശ്യമായിക്കുന്നു . സ്വോഭാവിക കൃഷി രീതിയിലൂടെ വിഷമില്ലാത്ത ഭക്ഷണം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആരോഗ്യമുള്ള സന്തുഷ്ടരായ സമൂഹത്തിൽ കണ്ണിയാകുമ്പോൾ നിങ്ങളും ഈ മീനയെ ഇഷ്ടപെടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ